നീലഞരമ്പുകളെ തലോടിയുറക്കി,
ഉള്ളംകയ്യില്‍ ഇക്കിളിയിട്ടു,
നഖപ്പൊട്ടലുകളെ പൊതിഞ്ഞ്,
പിന്നെയൊരു നിമിഷത്തില്‍
ചിലപ്പോഴുള്ള നിന്നെപ്പോലെ,
മറ്റുചിലപ്പോഴുള്ള എന്നെപ്പോലെ,
ചിണുങ്ങിച്ചിണുങ്ങി
വിരല്‍ത്തുമ്പുകളെ വിടുവിച്ച്
ഒരുവള്‍
എന്റെ കൈത്തണ്ടയില്‍ നിന്നും
നഗരത്തിലേക്കു നടക്കുവാനിറങ്ങുന്നു.
നടക്കുന്ന, ഒഴുകുന്ന,വാര്‍ന്നൊലിക്കുന്ന
ചുവന്ന വീഞ്ഞുകണക്കെ
അവളൊരു നഗരം.
ആദ്യമായിട്ടായിരിക്കും അവളെപ്പോലൊരു
ചുവന്ന നഗരം
എന്റെ മഞ്ഞ നഗരത്തെ നോക്കിക്കാണുന്നതു..
നഗരത്തിനു അരികിലുള്ള
ആകാശത്തിലെ മഴവില്ലു കണ്ട്
ധൃതിപ്പെട്ടു
കണ്ണാടിക്കെട്ടിടങ്ങളില്
മുഖം നോകുമ്പോള്‍
നിരാശപ്പെടുമായിരിക്കുമവള്.
അവളറിയാതെത്തന്നെ
മുടിയിഴകളുരസി
എന്റെ നഗരം ചുവന്നു തുടങ്ങും.
അകലെയുള്ള
പുല്‍മേടുകളെ എന്നെയെന്നപോല്
തഴുകി കൊടുക്കുമായിരിക്കുമവള്.
അവയെല്ലാം ചുവന്നു പോകുന്നതില്‍
എന്നേക്കാള്‍ വിഷമിക്കുമായിരിക്കും.
അവളുടെ ചുവന്ന നഗരം
ഒന്നൊന്നായി
എന്റെ നഗരത്തിനുമേല്‍
ഇറങ്ങിവന്നു തുടങ്ങും.
‘ചുവന്ന തെരുവുകള്‍‘
നിറഞ്ഞ നഗരം.
സിഗ്നലുകള്‍ തിരിച്ചറിയുവാനാകാതെ
നഗരം കവിയുന്ന
ചുവന്ന ട്രാഫിക്ബ്ലോക്ക്.
അതിനിടയിലൂടെ
ചുവന്നു തെളിഞ്ഞ
സീബ്രാലൈനിലൂടെ
ശങ്കയോടെ
റോഡു മുറിച്ചുകടക്കുന്നു
അപകടമരണങ്ങളുടെ ദൈവം.
മറ്റാരും വേണ്ട.
കണ്ണുചിമ്മാതെ നിന്നെ നോക്കി
ഞാന്‍ രസിക്കും.
നിന്റെ ചുവന്ന കാഴ്ചകള്‍
നല്കുന്ന ലഹരിയില്‍ ഞാനിതാ
പാതി മയങ്ങിപ്പോകുന്നു.
പെണ്ണേ
നീ തലകഴുകിചുവപ്പിച്ച
ഉള്ളംകയ്യില്‍ ഇക്കിളിയിട്ടു,
നഖപ്പൊട്ടലുകളെ പൊതിഞ്ഞ്,
പിന്നെയൊരു നിമിഷത്തില്‍
ചിലപ്പോഴുള്ള നിന്നെപ്പോലെ,
മറ്റുചിലപ്പോഴുള്ള എന്നെപ്പോലെ,
ചിണുങ്ങിച്ചിണുങ്ങി
വിരല്‍ത്തുമ്പുകളെ വിടുവിച്ച്
ഒരുവള്‍
എന്റെ കൈത്തണ്ടയില്‍ നിന്നും
നഗരത്തിലേക്കു നടക്കുവാനിറങ്ങുന്നു.
നടക്കുന്ന, ഒഴുകുന്ന,വാര്‍ന്നൊലിക്കുന്ന
ചുവന്ന വീഞ്ഞുകണക്കെ
അവളൊരു നഗരം.
ആദ്യമായിട്ടായിരിക്കും അവളെപ്പോലൊരു
ചുവന്ന നഗരം
എന്റെ മഞ്ഞ നഗരത്തെ നോക്കിക്കാണുന്നതു..
നഗരത്തിനു അരികിലുള്ള
ആകാശത്തിലെ മഴവില്ലു കണ്ട്
ധൃതിപ്പെട്ടു
കണ്ണാടിക്കെട്ടിടങ്ങളില്
മുഖം നോകുമ്പോള്‍
നിരാശപ്പെടുമായിരിക്കുമവള്.
അവളറിയാതെത്തന്നെ
മുടിയിഴകളുരസി
എന്റെ നഗരം ചുവന്നു തുടങ്ങും.
അകലെയുള്ള
പുല്‍മേടുകളെ എന്നെയെന്നപോല്
തഴുകി കൊടുക്കുമായിരിക്കുമവള്.
അവയെല്ലാം ചുവന്നു പോകുന്നതില്‍
എന്നേക്കാള്‍ വിഷമിക്കുമായിരിക്കും.
അവളുടെ ചുവന്ന നഗരം
ഒന്നൊന്നായി
എന്റെ നഗരത്തിനുമേല്‍
ഇറങ്ങിവന്നു തുടങ്ങും.
‘ചുവന്ന തെരുവുകള്‍‘
നിറഞ്ഞ നഗരം.
സിഗ്നലുകള്‍ തിരിച്ചറിയുവാനാകാതെ
നഗരം കവിയുന്ന
ചുവന്ന ട്രാഫിക്ബ്ലോക്ക്.
അതിനിടയിലൂടെ
ചുവന്നു തെളിഞ്ഞ
സീബ്രാലൈനിലൂടെ
ശങ്കയോടെ
റോഡു മുറിച്ചുകടക്കുന്നു
അപകടമരണങ്ങളുടെ ദൈവം.
മറ്റാരും വേണ്ട.
കണ്ണുചിമ്മാതെ നിന്നെ നോക്കി
ഞാന്‍ രസിക്കും.
നിന്റെ ചുവന്ന കാഴ്ചകള്‍
നല്കുന്ന ലഹരിയില്‍ ഞാനിതാ
പാതി മയങ്ങിപ്പോകുന്നു.
പെണ്ണേ
നീ തലകഴുകിചുവപ്പിച്ച
നദിയുടെ വിയര്‍പ്പ്
അരികിലൂടൊന്നൊഴുക്കി
എന്നെയൊന്നുണര്ത്ത്
അല്ലെങ്കില്‍
ചുവന്ന ഇലകളേന്തും
മരമായ് തളിര്‍പ്പിച്ച്
എന്നെ മുഴുവനായും
നിന്റേതാക്കിയാല്
അരികിലൂടൊന്നൊഴുക്കി
എന്നെയൊന്നുണര്ത്ത്
അല്ലെങ്കില്‍
ചുവന്ന ഇലകളേന്തും
മരമായ് തളിര്‍പ്പിച്ച്
എന്നെ മുഴുവനായും
നിന്റേതാക്കിയാല്
ഒരു ചുവന്ന വസന്തം നിറച്ചും
പച്ചപ്പൂക്കള്‍ ഞാന്‍ നല്‍കാം !
എന്നിട്ട് നമുക്ക് ..
8 comments:
അരുണേ ഈ കവിത അതിന്റെ സൈക്കഡലിക് ലക്ഷ്യം സാധിക്കണമെങ്കിൽ തീർച്ചയായും ഒന്നുകൂടി മെലിയണം, നീളം കുറയ്ക്കണം.
സർറിയലിസ്റ്റിക് കാഴ്ചകളെ മെരുക്കണം.
ക്രിസ്പ് ആകണമായിരുന്നു.
എനിക്ക് പെട്ടന്ന് കാക്കനാടന്റെ യൂസഫ് സാരായിയിലെ ചരസ് വ്യാപാരി എന്ന കഥ ഓർമ്മ വരുന്നു.
കൈവിരൽ മുറിഞ്ഞ് രക്തം മുറി നിറഞ്ഞ് പിന്നെ തെരുവിലേക്കൊഴുകുന്ന ഒരു മായാക്കാഴ്ച അവിടെ ഉണ്ട്.
ഉത്തരാധുനിക എന്നൊന്നും ചുമ്മാ പറയല്ല സോണാ...അതൊക്കെ കഴിഞ്ഞു കവിത കവിഞ്ഞു പോയി
kure naalukallku sesham ninte kavitha vayikkan kazhinjathil santhosham....keep it up
sreenivasante sandeshathilethu pole, "radikkalaya chinthagathi colonialist thathwadharakalkku vilangu thadiyavathe tharamilla" ennu parayam.
അന്നു കാച്ചിക്കുറുക്കിയാൽ ഔഷധമാവുമായിരുന്ന കവിത.
suresh g അതിന്റെ കാലം കഴിഞ്ഞു എന്നാണു തോന്നുന്നത് .
good
good
Post a Comment