ചോരയുടെ നരകാരോഹണങ്ങള്‍ / ഉദയശങ്കര്‍

പഴയ പുസ്‌തകങ്ങള്‍ വില്‍ക്കുന്ന ഇടം. കടലുകള്‍. മരുഭൂമികള്‍. കുന്നുകള്‍. ഹിമശിരസ്സുകള്‍. താണ്ടിവരുന്ന. അജ്ഞാതരുടെ, വിവേകികളുടെ പുസ്‌തകങ്ങള്‍. നേര്‍ച്ചപോലെ പ്രാക്തനമായി അനുവാചകനെ കാത്തിരിയ്‌ക്കുന്നു. എല്ലാറ്റിനും അവയുടേതായ പ്രാണനുണ്ട്‌. നിശ്ശബ്‌ദമായി അതിനെ ഉണര്‍ത്തുക. ഗുഹാവാസികളുടെ ചുമര്‍വരകളില്‍ ഈ ഉണര്‍ത്തലുകളുണ്ടായിരുന്നു. ചിത്രാക്ഷരങ്ങളില്‍ നിന്ന്‌ വാക്കുകളും അര്‍ത്ഥവും തെളിഞ്ഞ്‌ വന്നു. സ്വന്തം നിദ്രാടനങ്ങളിലെ വിചാരങ്ങള്‍ മാത്രമല്ല. മറ്റുള്ളവരുടെ പനി പിടിച്ച ബിംബങ്ങളും. ജീവിതവും. വിടര്‍ന്നു. കഴിഞ്ഞതും വരുന്നതുമായ കാലത്തെ ആത്മാക്കള്‍ ഇടതടവില്ലാതെ ഉരുക്കഴിച്ചു തുടങ്ങി. ഈ സൂത്രം ഉപയോഗിച്ച്‌. നിദ്രാരഹിതര്‍. അനിശ്ചിതത്വത്തിന്‍മ്മേല്‍ പണിത ലോകത്ത്‌. സമരസപ്പെട്ടു. ഒരു പേര്‍ഷ്യന്‍ കാവ്യശകലം ഓര്‍മ്മയിലെത്തി.
?
അല്ലയോ വചനമേ, നീ സര്‍വ്വനാഥനെക്കുറിച്ച്‌ പറയൂ.?
?
മരുഭൂമിയില്‍ ചാറ്റല്‍ മഴയ്‌ക്ക്‌ നൂല്‌ പൊട്ടി. ആകാശത്ത്‌ നിന്ന്‌ മഴവള്ളികള്‍ തരിശിനെ തൊട്ടു. നാമ്പുകള്‍ പൊട്ടി. ചിത്രശലഭങ്ങളും. കുരുവികളും വന്നു!?മൊഹിയുദ്ധീന്‍ ഒരു പിന്‍ഗാമിയായിരുന്നു. തലമുറകളിലൂടെ മണ്‍മറഞ്ഞ്‌പോയ താളുകളെ പുനര്‍ജീവിപ്പിച്ചവരില്‍ ഒരാള്‍. നിറഞ്ഞ മൗനത്തിന്റെ ഭാവം. ഉറക്കച്ചടവ്‌ വീണ കണ്ണുകള്‍. മെലിഞ്ഞ്‌ നീണ്ട മധ്യവയസ്‌ക്കന്‍. തൂങ്ങിക്കിടക്കുന്ന കുര്‍ത്തയുടെ കൈ ഇടക്കിടയ്‌ക്ക്‌ മേലോട്ട്‌ ഉയര്‍ത്തും. അത്‌ ഒരു ശീലമായി കഴിഞ്ഞിരുന്നു. ചെമ്പ്‌ നാരുകള്‍ പോലെ ബുള്‍ഗാന്‍. തലയില്‍ വെളുത്ത തുണി തൊപ്പി. ഞാവള്‍ നിറത്തില്‍ പൂക്കളുടെ എംബ്രായ്‌ഡറിയുള്ളത്‌.അനുവാചകനെ വായിച്ചെടുക്കാനറിയുന്ന മനസ്സ്‌. ഒറ്റനോട്ടത്തില്‍. ഒരു വാക്കില്‍. പൂരിപ്പിച്ചെടുക്കുന്നു. ഗ്രന്ഥപ്പുരയുടെ ഏതോ കോണില്‍. അവ്യക്തതയെ വകഞ്ഞ്‌ മാറ്റി. പുസ്‌തകം നീട്ടുകയായി. ശാസ്‌ത്രം. ചരിത്രം. അര്‍ത്ഥശാസ്‌ത്രം. സാഹിത്യം. ഗണിതം. വേദം. വാസ്‌തു. ജ്യോതിഷം. കറുത്തമാജിക്‌. ഏത്‌ ഇനവും. നിഷ്‌പ്രയാസം. എത്ര എളുപ്പത്തില്‍. എത്ര ക്ഷണം കൊണ്ട്‌. ഓര്‍മ്മത്തെറ്റില്ലാതെ പുസ്‌തകവുമായി അയാള്‍ മുന്നിലെത്തും. ഒരു പക്ഷേ അയാളുടെ ജനിതക പരിണാമത്തില്‍ പുസ്‌തകങ്ങളുടെ കുറിപ്പടിയും , ഇടവും കൊത്തി വെച്ചിരിയ്‌ക്കണം.റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ഉല്ലാസവാനായിരുന്നു. വര്‍ഷത്തിലൊരിയ്‌ക്കല്‍. മൊഹിയുദ്ധീന്റെ ഗ്രന്ഥപുരയിലേയ്‌ക്കുള്ള തീര്‍ത്ഥയാത്ര. ഫ്‌ളൈഓവറിലൂടെ പുറത്തേയ്‌ക്ക്‌ കടന്നു. നല്ല തിരക്കുണ്ടായിരുന്നു. മനുഷ്യര്‍ എന്തെല്ലാം വേവലാതികളില്‍ പ്രതീക്ഷകളില്‍ കൂട്ടംകൂട്ടമായി ഒഴുകിയെത്തുന്നത്‌. റിക്ഷയ്‌ക്കായി അല്‌പനേരം കാത്ത്‌ നില്‍ക്കേണ്ടിവന്നു. പഴയ തെരുവ്‌. പഴയ ഗല്ലികള്‍. നഗരത്തിലെ ഏറ്റവും ദ്രവിച്ച ഈ കേന്ദ്രത്തില്‍ ആരും പാര്‍ക്കുന്നില്ലെന്ന്‌ വിചാരിയ്‌ക്കരുത്‌. ചേരികളുണ്ടവിടെ. റിപ്പയര്‍ ഷോപ്പുകള്‍. ലോറി ബുക്കിംങ്ങ്‌ കടകള്‍. പൊളി മാര്‍ക്കറ്റുകള്‍. ചെരുപ്പുകുത്തികള്‍. ലൊട്ടുലൊടുക്ക്‌ പെട്ടിക്കടകള്‍. അവിടെ കറുത്ത പഞ്ചസാര അരിഷ്‌ടങ്ങളും, രസായനങ്ങളും അളന്ന്‌ കിട്ടും. മലഞ്ചരക്കുകള്‍. പലചരക്കുകള്‍. ഈച്ചയാര്‍ക്കുന്നതും ചോരയിറ്റുന്നതുമായ ഇറച്ചി സ്റ്റാളുകള്‍. നരകത്തെ മുഴുവന്‍ ഞാന്‍ കണ്ടിരിയ്‌ക്കുന്നു എന്ന ഭാവത്തോടെ. തുറിച്ച കണ്ണുകളുമായി. കൊമ്പുകള്‍ ഉയര്‍ത്തിയ പോത്തിന്‍ തലകള്‍. കോഫി പീടികകള്‍. വഴിയോരവാണിഭങ്ങള്‍. തട്ടുകടകള്‍. ഫ്രൂട്ട്‌സിന്റെ ഉന്തുവണ്ടികള്‍. ടെലിഫോണ്‍ ബൂത്തുകള്‍. റിക്ഷക്കാര്‍. കൂട്ടിക്കൊടുപ്പുകാര്‍. മുച്ചീട്ടുകളിക്കാര്‍. ബ്രോക്കര്‍മാര്‍. നാല്‌ക്കാലികള്‍. പൂച്ചക്കുട്ടികളുടെ വലിപ്പമുള്ള എലികള്‍. ഓടകള്‍. കൊതുകുകള്‍. എല്ലാം അടങ്ങുന്നതാണ്‌ ഈ ഗല്ലി.എവിടെയോ. എപ്പോഴോ. ഇരുള്‍ വൃത്തത്തില്‍ വെച്ച്‌. അല്ലെങ്കില്‍ പിശാചിന്റെ ത്രികോണത്തില്‍ വെച്ച്‌. പ്രവചിയ്‌ക്കപ്പെട്ടതുപോലെ. മാരണങ്ങളുടെ കല്‍പ്പനകളാല്‍ വിധിയ്‌ക്കപ്പെട്ടതുപോലെ. ഈ തെരുവിലാണ്‌ തലമുറകളായി മൊഹിയുദ്ധീന്റെ പഴയ ഗ്രന്ഥപ്പുര. പ്രാചീനതയുടെ അടയാളമായി. അതീവ ദുര്‍ഗ്രഹമായി. രണ്ട്‌ തലങ്ങളും ഇഴ ചേരുന്നു. എന്റെ ആവര്‍ത്തനങ്ങളിലെ സ്വപ്‌നാടനം പോലെ.
?
പൂക്കള്‍ ഉതിര്‍ന്ന്‌ വീണ വഴിയിലൂടെ നടക്കുകയായിരുന്നു. നടന്നുനടന്ന്‌ ഞാന്‍ ഒരു പുരാവസ്‌തു മ്യൂസിയത്തിലെത്തി. അവിടെ നിറയെ പ്രതിമകളായിരുന്നു. നോക്കിനില്‍ക്കേ ഞാനും ഒരു പ്രതിമയായി മാറി.?രണ്ടാം നില തിരഞ്ഞു. മുകളിലും താഴത്തെ നിലയിലുമുണ്ടായിരുന്നതുപോലെ തന്നെയാണ്‌ എല്ലാം. ഒരേ അച്ച്‌. ഒരേ ഭാവം. അകത്ത്‌ മെര്‍ക്കുറി വിളക്കുകള്‍ വിളറി നിന്നു. വില കുറഞ്ഞ തെരുവ്‌ വാണിഭങ്ങള്‍ക്കിടയില്‍ മരക്കോണി തപ്പിയെടുത്തു. ഈ ഗല്ലിയില്‍ എവിടെയും ഇത്തരം മരക്കോണിയുണ്ട്‌. എന്നാല്‍ ഇതിന്‌ സവിശേഷതകളുണ്ട്‌. കൊത്തുപണി ചെയ്‌ത ശിലകളുടെ പ്രാചീന സ്വരമേളം. തോളുകളില്‍ പഞ്ചവര്‍ണ്ണതത്തകളിരിയ്‌ക്കുന്ന ഹൗവ്വ. ജാലകപ്പണി ചെയ്‌ത ബാല്‍ക്കണി. അതിന്‌ ഏഴു നിറങ്ങളുടെ ബെല്‍ജിയം സ്‌ഫടികങ്ങള്‍ ഉണ്ടായിരുന്നു. പ്രവേശനകവാടത്തിന്റെ മുകളില്‍ കൊത്തിവെച്ച കതിരുകള്‍. തിരിച്ചറിയുന്നു.ചെമ്പുപാത്തിയോടുകൂടിയ മേല്‍പ്പുരയുള്ള ഇടനാഴിക. പൂപ്പലിന്റെയും ചെടികളുടേയും മണവും തണുപ്പും അനുഭവപ്പെട്ടു. മരപ്പടികളില്‍ വീഴുന്ന ചുവടുകള്‍ എണ്ണുമ്പോള്‍ മൂക്കില്‍ പരാഗങ്ങളുടെ ഘ്രാണം. താഴ്‌ന്ന ശബ്‌ദത്തില്‍ ഒമ്പത്‌ എണ്ണി. മൊഹിയുദ്ധീന്റെ ഗ്രന്ഥപ്പുര.അയാള്‍ വായനയിലായിരുന്നു. നിമിഷങ്ങള്‍ പിന്നിട്ടു. കടയില്‍ ആരും ഉണ്ടായിരുന്നില്ല. മുരടനക്കി. ഇല്ല ഉണരുന്നില്ല. പന്നിതലയോടിനോട്‌ സദൃശമായ തൂങ്ങിക്കിടക്കുന്ന കുടമണിയില്‍ വിരലമര്‍ത്തി. അയാള്‍ പുസ്‌തകത്തില്‍ ഫ്‌ളാഗ്‌ വെച്ച്‌ മടക്കി. മുഖത്ത്‌ മൗനത്തില്‍ പൊതിഞ്ഞ വിനീതഭാവം. റാക്കുകളിലൂടെ പരതി. മറ്റേ ആരേക്കാളും സ്വാതന്ത്ര്യം തനിയ്‌ക്ക്‌ അവന്‍ അനുവദിച്ചിരുന്നു. റെഡ്‌ ഇന്ത്യക്കാരുടെ ഐതീഹ്യകഥകളുടെ പുരാതനഗ്രന്ഥം തടഞ്ഞു. കൊളംബസിന്റെ പുരോഹിതനായ റാമോന്‍ പേയ്‌ന്‍ (ഞമാീി ജമില) ന്റെ കയ്യെഴുത്ത്‌ പ്രതിയായിരുന്നു. മഷിക്കൂട്ടിന്‌ മങ്ങലേറ്റിട്ടില്ല. തൂവല്‍ നിബ്ബു കൊണ്ട്‌ രേഖപ്പെടുത്തിയത്‌. പ്രാകൃതരൂപമായ കടലാസ്‌. വൈക്കോലും, പാഴ്‌ത്തുണികളും, പശയും ചേര്‍ത്ത പാവ്‌ കൊണ്ട്‌ ഉണ്ടാക്കിയ താളുകള്‍. കട്ടിയുണ്ട്‌. അവയ്‌ക്ക്‌ മഞ്ഞയും വെളുപ്പും കലര്‍ന്ന നിറമായിരുന്നു. കറുത്ത മഷിയില്‍ അച്ച്‌ പോലെ. ശബ്‌ദോച്ചാരണങ്ങളുടെ മൊഴി. കടല്‍ കക്കകള്‍ തുന്നി പിടിപ്പിച്ച ലോഹയണിഞ്ഞ ഒരു മൂപ്പന്‍. കഥ പറയുന്ന രീതിയിലാണ്‌ ഐതീഹ്യങ്ങള്‍. ചെറു ചെറു കഥകള്‍. ഞാന്‍ ആദ്യത്തെ കഥയിലേയ്‌ക്ക്‌ മനസ്സ്‌ ആഴ്‌ത്തി. പുരാമനുഷ്യന്റെ ആത്മാവ്‌ ഉണര്‍ത്തുന്നതെന്താണെന്ന്‌ ജിജ്ഞാസപ്പെട്ടു.
?
കീഴടങ്ങാന്‍ വിസമ്മതിച്ച ഇന്‍കാ വര്‍ഗ്ഗക്കാര്‍ ഭൂമിയിലാണ്ടു പോയ ഹൃദയങ്ങള്‍ക്കുമേലെ. ഗിരിനിരകളുടെ കാതലില്‍ നിന്ന്‌. തൂവലുകള്‍ അടരാടിയ ചുഴികളില്‍ നിന്ന്‌. ധാതുക്കളുടെ കുമിളകളില്‍ നിന്ന്‌. മൗനത്തിന്റെ മഹാഗണികളില്‍ നിന്ന്‌. കരിഞ്ചിറകാര്‍ന്ന സര്‍പ്പത്തില്‍ നിന്ന്‌. രക്തദാഹിയായ പേടിപ്പെടുത്തുന്ന മലമുടികളില്‍ നിന്ന്‌.?നിദ്രപൂണ്ടവരുടെ ഗോത്രമണികളുമായി മലയര്‍ കൊടുങ്കാറ്റു വിതച്ചു. യാങ്കികള്‍ തുരത്തപ്പെട്ടു. ഒരു ദിവസം ഇന്‍കാകളുടെ താവളത്തില്‍ കറുത്ത വസ്‌ത്രം ധരിച്ച ഒരു ദൂതന്‍ വന്നു. മൂപ്പന്‌ മുദ്രവെച്ച പേടകം സമ്മാനമായി കാഴ്‌ചവെച്ചു. ദൂതന്‍ മന്ത്രിച്ചു.
?
ദൈവനിയോഗമാണ്‌. ഇന്‍കാകളുടെ ശക്തിയില്‍ അമ്പരപ്പും ആദരവും ഉണ്ടായി. ഈ ഉപഹാരം സ്വീകരിച്ചാലും? .ദൂതനോട്‌ മൂപ്പന്‍ തുറക്കാന്‍ ആജ്ഞാപിച്ചു. സന്ദേശവാഹകന്‍ ഒഴിഞ്ഞുമാറി. മൂപ്പന്‍ തന്നെ തുറക്കണമെന്നും. അങ്ങനെയാണ്‌ നസ്രത്ത്‌ നിന്നുള്ള നാഥന്‍ വെളിപാട്‌ കൊണ്ടതെന്നും മൊഴിഞ്ഞു. ദൂതന്‍ അപ്രത്യക്ഷനായി.മൂപ്പന്‍ കേട്ടതില്‍ പാതി പെട്ടകം തുറന്നു.ചെള്ളുകളുടെ വലിയൊരു ചുഴി പുറത്തേക്ക്‌ വമിച്ചു. ചെള്ളുകള്‍ മഹാമാരിയായിട്ടാണ്‌ വന്നത്‌. പാറകളുടെ രഹസ്യങ്ങള്‍ വായിച്ചെടുത്തവര്‍. ഉന്നം തെറ്റാത്ത കവണകളായവര്‍. അദൃശ്യമായ ഭൂതഗ്രഹങ്ങളില്‍ പ്രാര്‍ത്ഥിച്ചവര്‍. ഇലകളിലെ വട്ടെഴുത്തുകള്‍ വായിച്ചവര്‍. ജലത്തിന്റെ സ്‌പന്ദനം അറിയുന്നവര്‍. വസൂരി തിന്ന്‌ ചത്തു. മനംനൊന്ത്‌ മൂപ്പന്‍ ശിലയില്‍ ഒരു ശവപ്പെട്ടി പണിയാന്‍ ആജ്ഞ നല്‍കി. അതില്‍ കിടന്ന്‌ മൂന്നാംപക്കം അന്ത്യം വരിച്ചു. എട്ട്‌ ദിവസത്തിന്‌ ശേഷം ശവം ഉണക്കി സൂക്ഷിക്കുന്നതിന്‌ മലമുടിയിലേക്ക്‌ കൊണ്ടുപോയി. ജീവനുള്ള ഒരാളെ കൊണ്ടുപോകുന്നതുപോലെ മഞ്ചലിലേറ്റി.
?
ഈ പുസ്‌തകം എനിയ്‌ക്ക്‌ വേണം?.
?
എന്നാല്‍ ഇതും നിങ്ങള്‍ക്കായി മാറ്റി വെച്ചതാണ്‌.? കറുത്ത ചട്ടയോടുകൂടിയത്‌. അതില്‍ പഴയ ക്യാമറയുടെ ചിത്രം മുദ്രണം ചെയ്‌തിരുന്നു. സൂക്ഷിച്ച്‌ നോക്കിയാല്‍ ക്യാമറയുടെ ലെന്‍സിന്റെ മേലെ ക്ലിക്ക്‌ എന്ന പേരും കാണും. പുസത്‌കത്തിന്‌ ചോരയുടെ നരകാരോഹണം എന്ന്‌ നാമകരണവുമുണ്ട്‌. എന്നാല്‍ കര്‍ത്താവിനെ കുറിച്ച്‌ മിണ്ടാട്ടമില്ല. മറിച്ച്‌ നോക്കിയപ്പോള്‍ മനസ്സിനെ വെറുങ്ങലിപ്പിക്കുന്ന ചില ഫോട്ടോകള്‍ അടങ്ങിയ ആത്മകഥയായിരുന്നു.
?
കടല്‍ കടന്നെത്തിയവന്‍.? മൊഹിയുദ്ധീന്‍ ആത്മഗതം കൊണ്ടു.
?
കാലം അതിന്റെ കറുത്ത അദ്ധ്യായം പല ഭാവത്തില്‍ വിസ്‌തൃതമാക്കുകയാണ്‌.?ശരിയ്‌ക്കും സ്‌തബ്‌ധനായി. ശൂന്യതയുടെ വേവ്‌ ആ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.പുസ്‌തകത്തിന്റെ മൂന്നാമത്തെ താളില്‍ ഒരു കുറിപ്പുണ്ടായിരുന്നു.
?
റിച്ചാര്‍ഡ്‌ ഫെഡ്രി മുഴുകിറുക്കന്‍. ഒരു ഫോട്ടോഗ്രാഫര്‍. അവന്‍ ഓഷ്‌വിറ്റ്‌സ്‌ ക്യാമ്പിലെ തടവുകാരന്‍.1944 ഡിസംബര്‍ 14-ാം തിയ്യതി പോളിഷ്‌ തടവുകാര്‍ ഓഷ്‌വിറ്റ്‌സ്‌ ക്യാമ്പില്‍ എത്തിച്ചേരുമ്പോള്‍ റിച്ചാര്‍ഡ്‌ ഫെഡ്രിയും ഉണ്ടായിരുന്നു. അന്തിമ പ്രതിവിധികള്‍ എന്ന്‌ നാമകരണം ചെയ്‌ത ഏതാനും ഫോട്ടോകള്‍ അയാള്‍ എടുത്തിരുന്നു. എപ്രകാരമാണ്‌ ദഹനപുരകളില്‍ കണ്ണ്‌ വെട്ടിച്ച്‌ പകര്‍ത്തിയത്‌ എന്ന്‌ അജ്ഞാതമാണ്‌. ഓഷ്‌വിറ്റ്‌സിലേയ്‌ക്ക്‌ എത്തുമ്പോള്‍ റിച്ചാര്‍ഡ്‌ ഫെഡ്രി ഫിലിം റോളുകള്‍ ഷൂസില്‍ ഒളിപ്പിച്ചു വെച്ചിരുന്നു. കളിപ്പാട്ടമായ ക്ലിക്ക്‌ എന്ന ഒരു ക്യാമറ കഴുത്തില്‍ തൂങ്ങികിടന്നിരുന്നു. കിറുക്കനായതിനാല്‍ ആരും അതത്ര കാര്യമാക്കിയതുമില്ല. പ്രാണന്‌ പ്രതീക്ഷയില്ലാതായപ്പോള്‍ ഫെഡ്രി അപായങ്ങളെ കൂസാക്കിയതുമില്ല. ഡോക്‌ടര്‍ മെംഗലെയുടെ പരീക്ഷണങ്ങള്‍ കൊണ്ട്‌ കിറുക്കന്റെ ശരീരമാകെ പഴുത്ത്‌ സെപ്‌റ്റിക്കായി. അവന്‍ ചത്ത്‌ ഒടുങ്ങുമ്പോള്‍ എന്റെ മുതുമുത്തച്ഛന്‍ അലന്‍ ഗിഗറി ആ നെഗറ്റീവ്‌ റോളുകള്‍ സൂക്ഷിച്ചു. 1945 ജനുവരി ആയപ്പോഴേക്കും പുതുപിറവിയുടെ പട ജര്‍മ്മനിയ്‌ലേക്ക്‌ ഇരച്ച്‌ എത്തിയിരുന്നു. ഓഷ്‌വിറ്റ്‌സില്‍ നിന്ന്‌ പുറത്തേയ്‌ക്ക്‌ രക്ഷപ്പെട്ടവരില്‍ അലന്‍ ഗിഗറിയും ഉണ്ടായിരുന്നു. തന്റെ ദഹനപ്പുരകളില്‍ നരകാനുഭവങ്ങള്‍ മുതുമുത്തച്ഛന്‍ നാപ്‌കിനുകളില്‍ കുറിച്ച്‌ വെച്ചിരുന്നു. ഒരു കാറ്റുകാലത്ത്‌ ആദ്യമായി എന്റെ ജന്മഗൃഹം സന്ദര്‍ശിയ്‌ക്കാന്‍ ഇടയായി. അവിടെ മൂന്നാം തട്ടില്‍ ഇറ്റാലിയന്‍ കൊത്തുപണികളോടു കൂടിയ ഒരു എഴുത്ത്‌ മേശ കണ്ടു. അത്യപൂര്‍വ്വം. ചെമ്പുതകിടുകൊണ്ടുള്ള പൂക്കള്‍ പതിപ്പിച്ച മേശയില്‍ ഞാന്‍ ആകൃഷ്‌ടനായി. അത്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ കൊണ്ടുപോന്നു. എന്നാല്‍ എഴുത്തുമേശ തുറക്കാനാവുമായിരുന്നില്ല. പലരും ശ്രമിച്ചു. ഉള്‍ഗ്രാമത്തിലെ വൃദ്ധനായ കൊല്ലന്‍ വന്ന്‌ മേശ തുറന്നു തന്നു. അപ്പോഴാണ്‌ നരകചൂളയുടെ ആല്‍ബവും നാപ്‌കിന്‍ കുറിപ്പുകളും കണ്ടുകിട്ടിയത്‌. പിന്നെ കളിപ്പാട്ടമായ ക്ലിക്ക്‌ ക്യാമറയും. മനുഷ്യന്‌ അവനെ കുറിച്ചു തന്നെ പലതും തിരിച്ചറിയാനുണ്ടെന്ന്‌ അലന്‍ ഗിഗറിയ്‌ക്ക്‌ ഓര്‍മ്മപ്പെടുത്താനുണ്ടായിരുന്നു. പിടിയ്‌ക്കപ്പെടുമ്പോള്‍ അലന്‍ ഗിഗറി ഒരു പത്രപ്രവര്‍ത്തകനായിരുന്നു. പേര്‌ പറയാന്‍ ഭയപ്പെടുന്ന ഞാന്‍ ഈ പുസ്‌തകം തുറന്നു വിടുന്നു.?
?
കറുത്ത ചരിത്രം ആവര്‍ത്തിയ്‌ക്കാതിരിയ്‌ക്കാന്‍.ആമേന്‍.? ചോര പുരണ്ട ദിനരാത്രങ്ങളുടെ ആല്‍ബം ഞാന്‍ തുറന്നു. ഇരുപത്തൊന്ന്‌ ചിത്രങ്ങള്‍. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോകള്‍. ജീവിച്ചിരിയ്‌ക്കുന്ന കാലത്ത്‌ അവര്‍ എപ്രകാരം വേട്ടയാടപ്പെട്ടുവെന്ന്‌ അടയാളപ്പെടുത്തുന്നവ. ഹൃദയഭേദകരം. ഇനിയും പറിഞ്ഞ്‌ പോന്നിട്ടില്ലാത്ത മനസ്സുകളെ കലുഷിതമാക്കുന്നത്‌. പൊള്ളിക്കുന്നത്‌.
1.
ഓഷ്‌വിറ്റ്‌സ്‌ ക്യാമ്പിലൂടെ കടന്നുപോകുന്ന റെയില്‍വെ ലൈനിനരികെ തടവുകാരന്റെ ശവം.
2.
ഓഷ്‌വിറ്റ്‌സിന്റെ ചിത്രം.
3.
ഒരു ദിവസം ഇരുപതിനായിരം ശവങ്ങളെ ദഹിപ്പിയ്‌ക്കുന്ന നൂറ്‌ മീറ്റര്‍ നീളമുള്ള കിടങ്ങ്‌.
4.
സഹജീവികളുടെ ശവശരീരങ്ങള്‍ ട്രെയിനില്‍ കയറ്റുന്ന ഓഷ്‌വിറ്റ്‌സ്‌ തടവുകാര്‍.
5.
ഗ്യാസ്‌ ചേമ്പറിന്റെ ചിത്രം.
6.
തലയില്‍ ആണിയടിച്ചു കൊന്ന കുഞ്ഞുങ്ങളുടെ ശവക്കൂമ്പാരം.
7.
നഗ്നകളും ബന്ധിതരുമായവരെ വലിയ വറവുചട്ടിയിലെ പൊരിയ്‌ക്കല്‍.
8.
തലകീഴായി കെട്ടിത്തൂക്കിയവരെ ചാട്ടകൊണ്ടുള്ള പ്രതിവിധികള്‍.
9.
മുടി, നഖം, മൂക്ക്‌, ചെവി, ലിംഗം പറിച്ചെടുക്കുന്ന ശുശ്രൂഷകള്‍.
10.
കയ്യും കാലും പൂട്ടിയിട്ട കസേരകളിലെ ഇലക്‌ട്രിക്‌ ഷോക്ക്‌.
11.
മലദ്വാരത്തിലൂടെ ചുട്ട്‌ പഴുപ്പിച്ച കമ്പി കയറ്റല്‍.
12.
മലം തീറ്റിയ്‌ക്കല്‍.
13.
സഹതടവുകാരന്റെ കണ്ണ്‌ ചൂഴ്‌ന്നെടുക്കല്‍.
14.
ഇരുകാലുകളിലും കയറ്‌ കെട്ടി ഇരുവശത്തേയ്‌ക്കുമായി ജീപ്പ്‌ ഓടിയ്‌ക്കല്‍.
15.
ജീവനോടെ കൂട്ടത്തോടെയുള്ള തീയിടല്‍.
16.
നൂറില്‍പരം തടവുകാരുടെ തൂക്ക്‌.
17.
ബൂട്‌സിന്റെ ആണി കൊണ്ട്‌ തടവുകാരന്റെ വിരലുകളിലെ വാദനം.
18.
എല്ലും തൊലിയുമായ തടവുകാരുടെ ഉടലിലൂടെ കുതിരയോട്ടം.
19.
കഴുത്ത്‌ മുറിച്ചെടുക്കുന്ന ഗില്ലറ്റിന്‍ ആലകള്‍.
20.
ആസിഡ്‌ ഷവര്‍.
21.
ഓഷ്‌വിറ്റ്‌സിന്റെ കവാടത്തിന്‌ മുകളില്‍ ആലേഖനം ചെയ്‌തിരിക്കുന്ന വാക്യം.
?
ജോലി നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം ഒരുക്കി തരും.? അലന്‍ ഗിഗറി അന്തിമപരിഹാരങ്ങളെ കുറിച്ചുള്ള ലഘു വിവരണങ്ങളും ഓര്‍മ്മകളും പുസ്‌തകത്തിലുണ്ടായിരുന്നു. ഓരോരുത്തരും ഒരു വട്ടമല്ല. പലയാവര്‍ത്തി മരിച്ചുകൊണ്ടിരുന്നു. ചൂളയുടെ ഇടുങ്ങിയ ഇടനാഴിയിലേയ്‌ക്ക്‌ വലിച്ചെറിയപ്പെട്ടവര്‍. നിങ്ങളുടെ മരിച്ച വായയിലൂടെ സംസാരിക്കുന്നത്‌ എനിയ്‌ക്ക്‌ കേള്‍ക്കാനാവും. നരകാനുഭവങ്ങള്‍ എന്നെ ശരിയ്‌ക്കും കശക്കിയിരുന്നു. മനുഷ്യഹത്യകളില്‍ വയലറ്റിന്റെ ഈറന്‍ കയങ്ങളുണ്ട്‌. മരണത്തിന്റെ നോട്ടം. മരണത്തിന്റെ മുഖം. ഇരുളല്ല. ചുവപ്പല്ല. മറ്റൊരു വര്‍ണ്ണവുമല്ല. വയലറ്റാണ്‌. കാലങ്ങളോളം. അനന്തമായി തന്നെ. ശവങ്ങളെ തേടി. അണച്ച്‌ അണച്ച്‌ നീണ്ട്‌ വരുന്ന വയലറ്റ്‌ നാവ്‌. ചിത്രങ്ങളില്‍ ഉടനീളം ഒരു നിഴലായി. ക്യാപ്‌റ്റന്‍ റുഡോള്‍ഫ്‌ ഹോസ്റ്റിന്റെ രൂപമുണ്ടായിരുന്നു. വയലറ്റിന്റെ അധിപന്‍.
വിഷലിപ്‌തമായ ആ ചായം ഒടുങ്ങുകയില്ലേ. റിച്ചാര്‍ദ്‌ ഗ്രാല്ലഹര്‍ന്റെ ഗ്രന്ഥം സൂചനകള്‍ നല്‍കുന്നു. നൂറ്റി ഒമ്പതാമത്തെ പേജ്‌ മനസ്സില്‍ തുറന്നു. ന്യൂറംബര്‍ഗ്ഗിലെ യുദ്ധകുറ്റക്കോടതിയില്‍ അഴുകിയ മാംസത്തിന്റെ കാറ്റ്‌ വീഴ്‌ച. 1946 ഏപ്രില്‍ 7-ാം തിയ്യതി വിചാരണവേളയില്‍ റൂഡോഫ്‌ ഹോസ്റ്റിനോട്‌ ഉന്നയിയ്‌ക്കപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഇങ്ങനെയാണ്‌ മറുപടി.പേജ്‌ നൂറ്റിയൊമ്പത്‌ പറഞ്ഞ്‌ തുടങ്ങി.
?
അന്ത്യപ്രതിവിധിക്കനുസരിച്ച്‌ ഹിറ്റ്‌ലറുടെ കല്‍പ്പനയെ എപ്പോഴെങ്കിലും നിരാകരിയ്‌ക്കണമെന്ന്‌ തോന്നിയോ ??
?
ഇല്ല. കല്‍പ്പനകള്‍ അനുസരിയ്‌ക്കുവാന്‍ മാത്രമുള്ളതാണ്‌.?
?
കുട്ടികളെ കശാപ്പു ചെയ്യുമ്പോള്‍ കുറ്റബോധം തോന്നിയിരുന്നില്ലേ??
?
ഇല്ല. അവരുടെ സിരകളില്‍ ഒഴുകുന്ന രക്തമാണ്‌ ശത്രു. അപകടകാരിയായി തീരാവുന്ന ഒന്ന്‌.?
?
മരണത്തിന്റെ ഫാക്‌ടറികള്‍ എന്നാല്‍ എന്താണ്‌? ?
?
ചെറിയ ചുവപ്പു ഭവനം. ചെറിയ വെളുത്ത ഭവനം. എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഗ്യാസ്‌ ചേമ്പറുകള്‍ അന്ത്യപ്രതിവിധിയിലേക്കുള്ള വാതിലുകളായിരുന്നു. അതാണ്‌ മരണത്തിന്റെ ഫാക്‌ടറി. ?
?
ഓഷ്‌വിറ്റ്‌സിലെ ദഹനപ്പുരയില്‍ ആരെയൊക്കെയാണ്‌ ഇരകളാക്കിയത്‌??
?
ആര്യന്‍ രക്തമല്ലാത്തവര്‍. മനുഷ്യാവകാശപ്രവര്‍ത്തകര്‍. ലോകത്തിന്റെ പിശാചുക്കള്‍. ജിപ്‌സികള്‍. വഴികാട്ടിയുടെ സാക്ഷികള്‍. മറ്റുള്ളവര്‍.?
?
നിങ്ങള്‍ നേരിട്ട്‌ ഗ്യാസ്‌ ചേമ്പറിലെ കൂട്ടക്കുരുതി കണ്ട്‌ ബോദ്ധ്യപ്പെട്ടിരുന്നോ??
?
തുടക്കം മുതല്‍ ഒടുക്കം വരെ ശ്രദ്ധയോടെ നിരീക്ഷിച്ചു.?
?
ജീവിച്ചിരിയ്‌ക്കുന്ന ആളുകളില്‍ വൈദ്യപരീക്ഷണങ്ങള്‍ നടത്തിയിരുന്നോ? ?
?
ഡോ: റാഞ്ചര്‍ ഡാഷൗവിലെ മെഡിക്കല്‍ ഓഫീസറായിരുന്നു. മരണശിക്ഷയ്‌ക്ക്‌ വിധിയ്‌ക്കപ്പെട്ട തടവുകാരില്‍ ഉന്നത മര്‍ദ്ദ അറകളില്‍ വെച്ച്‌ കൊടും തണുപ്പിനോട്‌ മനുഷ്യശരീരം എത്രമാത്രം പ്രതിരോധിയ്‌ക്കും എന്നയാള്‍ പരീക്ഷിച്ചിരുന്നു. കൂട്ടത്തില്‍ മാരകമായ മുറിവുകളുണ്ടാക്കുന്ന ചില സ്‌പ്രേകള്‍. കുത്തിവെയ്‌പ്പുകള്‍. ഡോ: ഷുമാനും, ഡോ: മെന്‍ഗലും പരീക്ഷണം നടത്തി. ക്ലോബര്‍ട്ട്‌ വന്ധ്യകരണം വിജയപ്രദമാക്കി?
?
ഇത്‌ പരസ്യമായ പരീക്ഷണമായിരുന്നോ ??
?
രഹസ്യരാഷ്‌ട്രകാര്യങ്ങള്‍ എന്ന വകുപ്പിലാണ്‌ പെടുത്തിയിരുന്നത്‌. ?
?
എന്ത്‌ തരം വിഷമാണ്‌ ഗ്യാസ്‌ ചേമ്പറില്‍ ഉപയോഗിച്ചിരുന്നത്‌? മരണത്തിന്‌ എത്ര സമയം എടുത്തു??
?
ഓഷ്‌വിറ്റ്‌സിലെ കൊലകള്‍ക്കുള്ള ചേമ്പറിലെ ചെറിയ വിടവിലൂടെ മുറിയില്‍ നിറയുന്ന സൈക്ലോണ്‍ ബി ഗ്യാസാണ്‌ ഉപയോഗിച്ചിരുന്നത്‌. മോണോക്‌സൈഡ്‌ ഗ്യാസിനേക്കാള്‍ മെച്ചമായിരുന്നു. കാലാവസ്ഥയ്‌ക്കനുസരിച്ച്‌ 3 മുതല്‍ 15 മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചിരിയ്‌ക്കും. നിലവിളി അവസാനിയ്‌ക്കുമ്പോള്‍ ആളുകള്‍ മരിച്ചു എന്ന്‌ മനസ്സിലാക്കും. ശവശരീരങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ പ്രത്യേക കമാന്‍ഡോകള്‍ മോതിരങ്ങളും പല്ലുകളിലെ സ്വര്‍ണ്ണവും നീക്കം ചെയ്‌തിരുന്നു.?
?
എപ്രകാരമുള്ള തടവുകാരെയാണ്‌ അന്ത്യപ്രതിവിധി ചെയ്‌തത്‌? ?
?
ജോലി ചെയ്യാന്‍ കഴിവുള്ളവരെ ക്യാമ്പിലേയ്‌ക്ക്‌ അയച്ചു.അല്ലാത്തവരെ ഉടനടി മരണമുറിയ്‌ലേക്കും. കുട്ടികള്‍. രോഗികള്‍. സ്‌ത്രീകള്‍. വൃദ്ധര്‍. അതില്‍പ്പെടും. ?പുസ്‌തകത്തിന്റെ അവസാനം അനുബന്ധമായി കൊസാക്കോവിന്റെ അനുഭവവുമുണ്ട്‌. ഗ്യാസ്‌ ചേമ്പറില്‍ നിന്ന്‌ വിധികൊണ്ട്‌ ഒന്ന്‌ മാത്രം രക്ഷപ്പെട്ട ഗിഗറി താനറിഞ്ഞത്‌ കുറിച്ചു വെച്ചു. പക്ഷേ ഗ്യാസ്‌ ചേമ്പറിലെ വിഷം കണ്ട്‌ പിടിച്ച ശാസ്‌ത്രജ്ഞന്‍ ഗോറിങ്ങ്‌ വൈറ്റിനെ ഓഷ്‌വിറ്റ്‌സ്‌ ക്യാമ്പിന്റെ പ്രധാന കവാടത്തിനു മുന്നില്‍ തൂക്കിക്കൊന്നു. മറ്റ്‌ ശാസ്‌ത്രജ്ഞരെ ബോദ്ധ്യപ്പെടുത്താനായിരുന്നു.
?
ഗ്യാസ്‌ ചേമ്പറില്‍ കൊസോക്കയ്‌ക്ക്‌ ഒപ്പം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അഞ്ചും ആറും വയസ്സായവര്‍. രക്ഷിതാക്കള്‍ കൊലചെയ്യപ്പെട്ടതിനാല്‍ അനാഥമാക്കപ്പെട്ട കുട്ടികള്‍. കൊസോക്കയുടെ കൂട്ടുകാരും, മക്കളുമായിരുന്നു.ഊഴം സമാഗതമായി. ഗ്യാസ്‌ ചേമ്പറിലേയ്‌ക്കുള്ള വാതില്‍ തുറന്നു. തടവുകാരെ കൂട്ടത്തോടെ ആട്ടിത്തെളിച്ചു. കുളിയ്‌ക്കാന്‍ കൊണ്ടുപോവുകയാണെന്ന്‌ ആരോ വിളിച്ചു പറഞ്ഞു. പക്ഷേ എന്തിനാണ്‌ പോകുന്നതെന്ന്‌ ഓരോരുത്തര്‍ക്കും അറിയാമായിരുന്നു. മരണം തൊട്ടറിയുന്ന നിമിഷങ്ങള്‍. കുട്ടികള്‍ കൊസോക്കോവിനെ ഇറുകി പിടിച്ചിരുന്നു. അവരുടെ ശബ്‌ദവും കണ്ണുനീരും അറ്റ്‌പോയിരുന്നു. പെട്ടെന്ന്‌ ചേമ്പറിലെ വെളിച്ചം കെട്ടു. ഷവറുകളില്‍ നിന്ന്‌ ചറുപിറെ വെള്ളത്തിന്റെ ചരലുകള്‍. ശീതികരിച്ച ചേമ്പര്‍. തണുപ്പിന്റെ സൂചികള്‍ തറയ്‌ക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ വീണ്ടും വെളിച്ചം. ചേമ്പറില്‍ പുകയുടെ പടലം. കോടപോലെ ചുരുള്‍ നിവര്‍ന്നിരുന്നു. വീണ്ടും വെളിച്ചമണഞ്ഞു. ജീവന്റെ അവസാനത്തെ പിടച്ചിലെന്നോണം കൂട്ടനിലവിളികള്‍. കൊസോക്കോ കുട്ടികളെ കെട്ടിപ്പിടിച്ചു. മരിയ്‌ക്കുമ്പോഴും അവര്‍ക്ക്‌ കാരുണ്യം വേണം. പിതാവിന്റെ ചൂട്‌ വേണം. മുത്തങ്ങള്‍ വേണം.നാവ്‌ വരണ്ടു. നാഡികള്‍ കുഴഞ്ഞു. മസിലുകള്‍ കോച്ചുന്നു. കണ്ണ്‌ ചുട്ട്‌ നീറുന്നു. ശ്വാസത്തിന്‌ തടസ്സം. ?
ഒതുക്കുകള്‍ ഒന്നൊന്നായി സൂക്ഷിച്ചിറങ്ങി. മരപ്പലകകള്‍ ഇളകി തുടങ്ങിയിരിന്നു. ചവിട്ട്‌ പടികളില്‍ പുരാമനുഷ്യരുടെ മര്‍മ്മരങ്ങള്‍. ഗല്ലിയിലെ തിരക്കു പിടിച്ച പാത മുറിച്ച്‌ നടവഴിയിലേയ്‌ക്ക്‌ കേറി.ഞാന്‍ വെറുതേ തിരിഞ്ഞ്‌ നോക്കി. മറ്റേതെങ്കിലും ദിവസത്തെ പോലെയല്ലാത്ത മോഹിയ്‌ക്കുന്ന ആ ദിവസത്തെയോര്‍ത്ത്‌. മൊഹിയൂദ്ധീന്റെ ഗ്രന്ഥപുരയിലേയ്‌ക്ക്‌ നോക്കി.രണ്ടാം നില എവിടെയാണ്‌. വിലകുറഞ്ഞ തെരുവുവാണിഭങ്ങള്‍ക്കിടയിലെ മരക്കോണി എവിടെയാണ്‌. തോളുകളില്‍ പഞ്ചവര്‍ണ്ണതത്തകള്‍ എവിടെയാണ്‌. ഏഴ്‌ വര്‍ണ്ണസ്‌ഫടികജാലകങ്ങളുള്ള ബാല്‍ക്കണിഎവിടെയാണ്‌. പ്രവേശനകവാടത്തിന്റെ മുകളില്‍ കൊത്തിവെച്ച കതിരുകള്‍ എവിടെയാണ്‌. ചെമ്പുപാത്തിയോടു കൂടിയ മേല്‍പ്പുരയെവിടെയാണ്‌. പൂപ്പലിന്റെയും ചെടികളുടെയും മണമുള്ള ഇടനാഴികയെവിടെയാണ്‌.
'
അറിഞ്ഞില്ലേ !' അപരന്‌ അതിശയം.
'
നിങ്ങള്‍ ഏത്‌ ലോകത്തിലാ.'
'
ആ കാണുന്ന എടുപ്പ്‌ കത്തിച്ചതാണ്‌. അവിടെയായിരുന്നു നിങ്ങള്‍ അന്വേഷിച്ച ഗ്രന്ഥപുര.'
'
എന്തു പറ്റീ.'എന്റെ തൊണ്ടയിടറിയിരുന്നു.
'
ഇടത്ത്‌ നിന്ന്‌ വലത്തോട്ട്‌ എഴുതുന്ന ഏതാനും പുസ്‌തകങ്ങള്‍ ഗ്രന്ഥപുരയിലുണ്ടായിരുന്നു. ചിതലരിച്ച പൂമ്പാറ്റചിറകുകള്‍ പോലെയുള്ള ലിപികളായിരുന്നവത്രെ ആ പുസ്‌തകങ്ങളില്‍. അതിലും വിശേഷം പുസ്‌തകങ്ങളിലെ അക്കങ്ങള്‍ അനന്തതയേക്കാള്‍ കൂടുതലുമല്ല. കുറവുമല്ലായിരുന്നു. തലമുറകളിലൂടെ സംക്രമിക്കുന്നതെന്തോ ഒന്ന്‌ അതിലുണ്ടായിരുന്നു. ആ മുസല്‍മാനെ തൂക്കി.
'
കാലം അതിന്റെ കറുത്ത അദ്ധ്യായം പല ഭാവത്തില്‍ വിസ്‌തൃതമാക്കുകയാണ്‌.'വാക്കുകള്‍ അറം പറ്റിയോ. എന്റെ മൊഹിയുദ്ധീന്‍.പെട്ടെന്ന്‌ ട..ട മിടിച്ചു. ഞാന്‍ സെല്ല്‌ ഓണ്‍ ചെയ്‌തു.
'
യാങ്കിപട്ടാളം ഒരു ഇരയെ ചെരിച്ച്‌ കിടത്തി കഴുത്തറക്കുന്നു.ചോര ചീറ്റുന്നു. പിടയ്‌ക്കുന്നു.' വീണ്ടും വീണ്ടും ഞാന്‍ ആ ചിത്രത്തിലേക്ക്‌ നോക്കി. ആരുടേതാണ്‌. ആരുടേതാണ്‌. ആരുടേതാണ്‌. ഉറക്കച്ചടവ്‌ വീണ കണ്ണുകള്‍. മെലിഞ്ഞ്‌ നീണ്ട ഉടല്‍. തൂങ്ങി കിടക്കുന്ന കുര്‍ത്തയുടെ കൈ. തെറിച്ച്‌ വീണ തുണിതൊപ്പി. ഞാവല്‍ നിറത്തില്‍ പൂക്കളുടെ എംബ്രോയഡറി. ചെമ്പ്‌നാരുകള്‍ പോലെ ബുള്‍ഗാന്‍.ചെള്ളുകളുടെ വലിയൊരു ചുഴി പുറത്തേക്ക്‌ വമിച്ചു. ചെള്ളുകള്‍ മഹാമാരിയായിട്ടാണ്‌ വന്നത്‌. പാറകളുടെ രഹസ്യങ്ങള്‍ വായിച്ചെടുത്തവര്‍. ഉന്നം തെറ്റാത്ത കവണകളായവര്‍. അദൃശ്യമായ ഭൂതഗ്രഹങ്ങളില്‍ പ്രാര്‍ത്ഥിച്ചവര്‍. ഇലകളിലെ വട്ടെഴുത്തുകള്‍ വായിച്ചവര്‍. ജലത്തിന്റെ സ്‌പന്ദനം അറിയുന്നവര്‍. വസൂരി തിന്ന്‌ ചത്തു. മനംനൊന്ത്‌ മൂപ്പന്‍ ശിലയില്‍ ഒരു ശവപ്പെട്ടി പണിയാന്‍ ആജ്ഞ നല്‍കി. അതില്‍ കിടന്ന്‌ മൂന്നാംപക്കം അന്ത്യം വരിച്ചു. എട്ട്‌ ദിവസത്തിന്‌ ശേഷം ശവം ഉണക്കി സൂക്ഷിക്കുന്നതിന്‌ മലമുടിയിലേക്ക്‌ കൊണ്ടുപോയി. ജീവനുള്ള ഒരാളെ കൊണ്ടുപോകുന്നതുപോലെ മഞ്ചലിലേറ്റി.

യാങ്കിപട്ടാളം ഒരു ഇരയെ ചെരിച്ച്‌ കിടത്തി കഴുത്തറക്കുന്നു.ചോര ചീറ്റുന്നു. പിടയ്‌ക്കുന്നു.' വീണ്ടും വീണ്ടും ഞാന്‍ ആ ചിത്രത്തിലേക്ക്‌ നോക്കി. ആരുടേതാണ്‌. ആരുടേതാണ്‌. ആരുടേതാണ്‌. ഉറക്കച്ചടവ്‌ വീണ കണ്ണുകള്‍. മെലിഞ്ഞ്‌ നീണ്ട ഉടല്‍. തൂങ്ങി കിടക്കുന്ന കുര്‍ത്തയുടെ കൈ. തെറിച്ച്‌ വീണ തുണിതൊപ്പി. ഞാവല്‍ നിറത്തില്‍ പൂക്കളുടെ എംബ്രോയഡറി. ചെമ്പ്‌നാരുകള്‍ പോലെ ബുള്‍ഗാന്‍.

No comments:

Post a Comment