കാക്കയുടെ എണ്ണ /ഷാജികുമാര്‍. പി.വി


ശാറങ്ങനായിരുന്നൂ കള്ളനും പോലീസും കളിക്കാമെന്ന്‌ പറഞ്ഞത്‌. ഇലകള്‍ കളഞ്ഞ്‌ കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു ലാത്തിയാക്കി അവന്‍ നേര്‍ത്ത്‌ പെയ്യുന്ന മഴയിലേക്ക്‌ ചുഴറ്റി. രമേശനും സുബൈദയും പൊരിയു പൊതിഞ്ഞ പത്രക്കീറിലെ കണ്ണും കൈകളും കെട്ടിയിട്ട ഇറാഖിത്തടവുകാരനെ മര്‍ദ്ദിക്കുന്ന പോലീസുകാരനെ നോക്കുകയായിരുന്നു. തടവുകാരന്റെ അമ്മയാവാം, മധ്യവയസ്‌കയായ ഒരു സ്‌ത്രീ പോലീസുകാരന്റെ കാലില്‍ വീണ്‌ നിലവിളിക്കുന്നു്‌. കുശാല്‌ കളിക്കാന്‍ അടുത്തുവന്ന തന്റെ പശുവിനെ കമ്മ്യൂണിസ്റ്റ്‌ പച്ച കൊ്‌ വിരട്ടി, ശാറങ്ങനതാവര്‍ത്തിച്ചു. പിന്നെ രമേശനെ നോക്കി ഊറിച്ചിരിച്ചു: നിങ്ങൊ രാളും പോലീസാവ്‌. കള്ളന്റെ മോന്‍ കളീലെങ്കിലും പോലീസാവൂലോ..! രമേശനില്‍ നിന്ന്‌ ഒരു സിബിമലയില്‍ സിനിമയിലെ ശോകരംഗം പ്രതീക്ഷിച്ചൂ ശാറങ്ങന്‍. സുബൈദയ്‌ക്ക്‌ രമേശനോട്‌ വല്ലാത്ത പാവം തോന്നി. എന്നാലവന്‍ ശാറങ്ങന്‌ ചിരി മടക്കികൊടുത്ത്‌ പത്രക്കീറ്‌ കൈയ്യിലെ നോട്ടു പുസ്‌തകത്തില്‍ വെച്ചു. രമേശേട്ടന്റെ ചിരിക്കുന്ന മുഖം ക്‌ സുബൈദയ്‌ക്ക്‌ സന്തോഷമായി. തലയില്‍ നിന്ന്‌ തട്ടമെടുത്ത്‌ കഴുത്തില്‍ ഉറുമാലയാക്കി കെട്ടി അവളൊരു പോലീസായി. ശാറങ്ങേട്ടാ, ഞങ്ങൊ എണ്ണാന്‍ പോവൂന്നൂ... പേത്താളന്‍ മരത്തിന്‌ അവള്‍ മുഖം ചേര്‍ത്തു. നില്‌ക്ക്‌, ഒരു മിനുട്ട്‌... ഞാന്‍ ഈ പയ്യിനെ അഴിച്ച്‌ കെട്ടട്ട്‌.... ശാറങ്ങന്‍ പശുവിനെയുമഴിച്ച്‌ കുന്നിറങ്ങി. പേത്താളന്‍ മരത്തിന്റെ വലിയൊരു ഇല പറിച്ചെടുത്ത്‌ അവള്‍ ഈര്‍ക്കില്‍ കൊ്‌ കണ്ണുകളുാക്കി. അത്‌ അവള്‍ മുഖത്തിന്‌ പിടിപ്പിച്ച്‌, അരിച്ചാക്ക്‌ നോക്കി നിലത്ത്‌ കൈ കുത്തിയിരിക്കുന്ന രമേശനെ പേടിപ്പിക്കാന്‍ ശ്രമിച്ചു. അവന്‍ മുഖം തിരിച്ച്‌ അവള്‍ക്ക്‌ സ്‌നേഹം നിറഞ്ഞ ചിരി കൊടുത്തു. ഓ, ഈ രമേശേട്ടന്‍... ഒരു പേടിയുമില്ല. ഈട ഞാനായിരുന്നെങ്കി പേടിച്ച്‌ തൂറിപ്പോയേനേ... കല്ലുകള്‍ക്കിടയില്‍ നിന്ന്‌ ചാറല്‍മഴ? നോക്കിയ ഒരു ചീയേതിപ്പൂവ്‌ പറിച്ച്‌ രമേശനവള്‍ക്ക്‌ നേരെയെറിഞ്ഞു. നീ സ്‌കൂളിന്ന്‌ അരി വാങ്ങീനോ സുബൈദാ... ഇലയുടെ മുഖംമൂടി കൈകളില്‍ പൊടിച്ച്‌ അവള്‍ മറുപടിച്ചു: ഉമ്മ വന്ന്‌ കൊാേയി... രമേശേട്ടന്‍ അനിയത്തീരെ മേണിച്ചതായിരിക്കും അല്ലേ.... അവന്‍ തലയാട്ടി. ട്രൗസറിന്റെ കീശയില്‍ നിന്ന്‌ പുഴുങ്ങിയ ചക്കക്കുരുക്കളെടുത്ത്‌ അവള്‍ക്ക്‌ നേരെ നീട്ടി അവന്‍ വാക്കുകള്‍ക്ക്‌ മസില്‌ പിടിപ്പിച്ചു: സര്‍ക്കാര്‍ സൗജന്യമായി തരുന്ന ഈ അഞ്ചുകിലോ അരി എതിര്‍കൂറ്റൊന്നും ഉയര്‍ത്താനാവാത്ത വൃത്തികെട്ട അധികാരത്തിന്റെ കാന്തമാവുന്നൂ സുബൈദ.... ഒരിക്കല്‍ വീണ്‌ പോയാല്‍ അതിന്റെ ഭാഗമായിട്ടാവും നമ്മടെ നടത്തവും നോട്ടവും സ്വപ്‌നവും എല്ലാം. അധികാരം അങ്ങനെയാണ്‌. ചത്തു ശ്രമിച്ചാലും നമ്മക്കതില്‍ നിന്ന്‌ ഒരിക്കലും ഊരി വരാന്‍ പറ്റൂലാ... സുബൈദയ്‌ക്ക്‌ നല്ല ചിരി വന്നു. എന്നാല്‍പ്പിന്നെ ഈ അരിമണിക്കണോ എന്ന്‌ രമേശനെ സുയിപ്പാക്കണമെന്ന്‌ സുബൈദയ്‌ക്ക്‌ തോന്നി. ആ എണ്ണാന്‍ തൊടങ്ങിക്കോ... കുന്നിന്‍ചെരിവില്‍ നിന്ന്‌ ശാറങ്ങന്റെ കൂറ്റ്‌ പ്രതിധ്വനിയായി. ഒരു കാറ്റ്‌ വന്നു. പറങ്കിമാവിന്റെ ഇലകളിലെ മഴ നിലത്തു വീണു. പേത്താളന്‍ മരത്തിന്‌ മുഖം മറച്ച്‌ സുബൈദ നൂറുവരെ എണ്ണി ത്തുടങ്ങി. തോളിലിറുക്കിയിരുന്ന നോട്ടുപുസ്‌തകം രമേശന്‍ അരിച്ചാക്കില്‍ വെച്ചു. ഒരു നിമിഷം, എന്തോ വല്ലാത്ത തെറ്റ്‌ സംഭവിച്ചുവെന്നപോലെ അവന്‍ നോട്ടു പുസ്‌തകമെടുക്കാനാഞ്ഞു, പിന്നെ പിന്‍വലിഞ്ഞു. അവനെയൊന്ന്‌ ആക്കിച്ചിരിച്ച്‌ നാരായണേട്ടന്‍ വഴി കടന്നുപോയി. നാരായണേട്ടന്റെ ഇടംകൈയ്യിലെ പച്ചോലയുടെ ഈര്‍ക്കില്‍ കൊുാക്കിയ കോവയില്‍ തൂങ്ങി വായുവില്‍ വാലുകൊ്‌ ജീവിതമെഴുതുന്ന കുരുഡന്‍ മത്സ്യത്തില്‍ അവന്‍ കാഴ്‌ചയിട്ടു- രമേശന്റെ ഓര്‍മ്മയില്‍ അച്ഛന്‍ ആദ്യമായി കള്ളനാകുന്നത്‌ കിഴക്കേ ഇല്ലത്ത്‌ വളപ്പില്‍ നിന്ന്‌ തേങ്ങയെടുത്തതിന്‌ പിടിച്ചപ്പോഴായിരുന്നു. ര്‌ തേങ്ങയും ഇരച്ച്‌ കെട്ടി പാലം കടക്കുമ്പോഴാണ്‌ അച്ഛനെ സെയ്‌തുക്ക പിടിച്ചത്‌. എന്തെങ്കിലും പറയാന്‍ കഴിയുംമുമ്പ്‌ അച്ഛന്‌ മുഖമടച്ച്‌ ര്‌ അടിവീണു. സ്വതവേ മെലിഞ്ഞ അച്ഛന്‍ അടിയേറ്റ്‌ വെള്ളത്തില്‍ വീണു. രമേശന്‍ സ്‌കൂള്‍ വിട്ട്‌ വരുംവഴിയായിരുന്നു. അച്ഛനെ പാലത്തിലേക്ക്‌ വലിച്ചു കയറ്റി സെയ്‌തുക്ക വീു പ്രഹരിക്കാന്‍ തുടങ്ങിയപ്പോള്‍ നിലവിളിയോടെ രമേശന്‍ അയാളുടെ കാലുപിടിച്ചു. അച്ഛന്റെ ഗുണഫലം മോനും പിടിച്ചോ എന്ന്‌ അട്ടഹസിച്ച്‌ സെയ്‌തുക്ക കാല്‌ ഊക്കില്‍ കുടഞ്ഞു. രമേശന്‍ പാലത്തില്‍ കമഴ്‌ന്നടിച്ച്‌ വീണു. വായില്‍ ചോര പൊടിഞ്ഞു. സെയ്‌തുക്കയും രുമൂന്നാളും ചേര്‍ന്ന്‌ രസം കയറി അച്ഛനെ കുളിയന്‍ തെയ്യമാക്കി. കമുകിന്‍ ഓലകൊ്‌ അരയാട തീര്‍ത്തു. തലയില്‍ തേങ്ങ വെപ്പിച്ച്‌ അരയാല്‍ കടവ്‌ വരെ നടത്തിച്ചു. രമേശന്‍ അച്ഛന്റെ കൈ വിട്ടതേയില്ല. മുഖപാളയ്‌ക്കു പിറകില്‍ ഞാന്‍ ചെയ്‌തിട്ടില്ല എന്ന്‌ അച്ഛന്‍ പതുക്കെ കരയുന്നുായിരുന്നു.- ഒരു മഴത്തുള്ളി രമേശന്റെ കണ്ണിന്‌ ഉറ്റി. അവന്‍ നിസംഗതയോടെ സ്വയം ചിരിച്ചു. എണ്ണിക്കഴിഞ്ഞു രമേശേട്ടാ നമ്മക്ക്‌ പരതാന്‍ പൂവാം.... പേത്താളന്‍ മരത്തിന്‌ വെറുതെ വട്ടം ചുറ്റിക്കൊ്‌ സുബൈദ പറഞ്ഞു.
അരിച്ചാക്ക്‌ രമേശന്‍ ഇടംകൈയില്‍ പിടിച്ചു. അരി സാവിത്രിയേട്ടിയുടെ അടുക്കല്‍ വെച്ചാല്‍ പോരേ രമേശേട്ടാ.... പോവുമ്പം എടുക്കാലോ... സുബൈദ അഭിപ്രായമിട്ടു. വേ, അതു ശരിയാവൂല... ചിലപ്പോ വീട്ടിലേക്ക്‌ താഴത്തെ വഴിയിലേ പോയാലോ...... രമേശന്‍ ചുമലിലേക്ക്‌ അരിച്ചാക്ക്‌ ചായ്‌ച്ചു. ഏട്യാ ശാറങ്ങേട്ടനെ ഇപ്പം തപ്പുക..... പച്ചോല പാമ്പ്‌ കണക്കെയാണ്‌, കാണണമെങ്കീ ലെന്‍സ്‌ വെച്ച്‌ നോക്കണം... പാറമടയ്‌ക്കുള്ളിലേക്ക്‌ കുനിഞ്ഞു നോക്കി സുബൈദ വീും അഭിപ്രായമിട്ടു.
സാവിത്രിയേട്ടിയുടെ വീടിന്റെ അതിരില്‍ വീണ്‌ കിടന്ന ചെമ്പകപ്പൂക്കള്‍ പെറുക്കിയെടുത്ത്‌ അവള്‍ വാസനിച്ചു നോക്കി. പിന്നെ രമേശന്‌ നേര്‍ക്ക്‌ പുഷ്‌പവര്‍ഷം ചെയ്‌തു. രമേശന്റെ മുടിയില്‍ കുടുങ്ങിയ ചെമ്പകപ്പൂക്കള്‍ ര്‌ കൊമ്പുകളായി. കുട്ടിച്ചാത്തന്‍... ഒനീഡാ ടിവിയുടെ കുട്ടിച്ചാത്തന്‍ എന്ന്‌ ചിരിച്ചുകൊ്‌ സുബൈദ രമേശനെ പരിഹസിച്ചു.
കുന്നിന്‍ ചെരിവിലെ കൊടിമരത്തില്‍ പടര്‍ന്ന വള്ളിപ്പുല്ലുകളില്‍ കാക്കയുടെ എണ്ണ ദൈവത്തിന്റെ വിരലുകളായി സ്‌ഫടിക നിറത്തില്‍ തൂങ്ങിക്കിടക്കുന്നത്‌ രമേശന്‍ കു. അതു പറിച്ച്‌ അവന്‍ അവളുടെ കൈയില്‍ വെച്ചു. കണ്ണിന്‌ വെച്ച്‌ നോക്ക്‌.? ഐസ്‌ വച്ച കണക്കെ കുളിരും. പിന്നെ കാണുന്നതിന്‌ നല്ല കളറുാകും... വലിയ താല്‍പര്യത്തോടെ അവള്‍ കാക്കയുടെ എണ്ണ കണ്ണുകളില്‍ വെച്ചുകൊടിത്തു. കാഴ്‌ചയിലേക്ക്‌ മിന്നലായി വന്ന തണുപ്പില്‍ അവള്‍ ഊശ്‌ എന്ന്‌ കാറ്റിനോട്‌ സ്വകാര്യം പറഞ്ഞു. സുബൈദയെ തന്നെ നോക്കി നിന്നപ്പോള്‍ അവളുടെ വലിയ കണ്ണുകളില്‍ നിന്ന്‌ കാക്കകള്‍ പറന്നുയരുന്നതായി രമേശനനുഭവപ്പെട്ടു. അവനില്‍ ഇരുട്ട്‌ നിറഞ്ഞു - അടുക്കളയില്‍ നിന്ന്‌ മാത്രമേ അമ്മ പത്രം വായിച്ചിരുന്നുള്ളൂ. അങ്ങാടിയിലെ സാധനങ്ങള്‍ പൊതിഞ്ഞ്‌ കിട്ടുന്നതായിരുന്നു അമ്മയ്‌ക്ക്‌ പത്രം. ആ കീറില്‍ ചരമ വാര്‍ത്തയ്‌ക്ക്‌ അമ്മയുടെ കാഴ്‌ച മങ്ങിയ കണ്ണുകള്‍ ഉഴറും. ജാലകത്തിലെ മരയഴികള്‍ക്കിടയിലൂടെ വരുന്ന വെളിച്ചത്തിലേക്ക്‌ പത്രക്കീറ്‌ നിവര്‍ത്തി അമ്മ മരണം വായിക്കും. ഓരോ മരണത്തിലും അമ്മ അച്ഛനെ കാണും. വാഴക്കൈ വിട്ട്‌ കളത്തില്‍ വന്ന കാക്ക മരണംപ്രതി കരയുന്നത്‌ അപ്പോഴായിരിക്കും. അമ്മയുടെ കണ്ണുകള്‍ നിറയും. അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തീര്‍ത്തും പരാജയപ്പെട്ട കള്ളനായിരുന്നു അച്ഛന്‍. നിഷ്‌കളങ്കമായതാവാം, അച്ഛന്റെ കളവിനായുള്ള എല്ലാ ശ്രമങ്ങളും പിടിക്കപ്പെട്ടു. ഇല്ലാത്ത കേസുകളിലും അച്ഛന്‍ പ്രതി ചേര്‍ക്കപ്പെട്ടു. അച്ഛന്റെ ചൂു വിരലില്‍ പലതവണ സൂചി കയറ്റപ്പെട്ടു. കറ്‌ കടത്തിയ വെള്ളത്തിലേക്ക്‌ മൂത്രം ഒഴിപ്പിച്ചു. അച്ഛന്‍ കൂടുതല്‍ കൂടുതല്‍ ഭീരുവും നിലം നോക്കി നടക്കുന്നവനുമായി പരിണമിക്കപ്പെടുകയായിരുന്നു. ജീവിതം എത്ര കഴുകിയാലും പോകാത്ത കാല്‍ നഖങ്ങള്‍ക്കിടയിലെ ചെളിപോലെയാണെന്ന തോന്നിച്ചയാവാം അച്ഛന്‍ നല്ല മഴയുള്ള ഒരു രാത്രി കാലിന്‌ കരിങ്കല്ല്‌ കെട്ടി ചാലില്‍ ചാടുകയായിരുന്നു. കാക്കയുടെ എണ്ണ ഉറ്റിച്ച്‌ കൈവന്ന പുതിയ കാഴ്‌ചയുടെ സന്തോഷത്തില്‍ സുബൈദ കണ്ണു തുറക്കുമ്പോള്‍ രമേശനെ കാണാനില്ലായിരുന്നു. അരിച്ചാക്ക്‌ അവിടെത്തന്നെയുായിരുന്നു രമേശേട്ടന്‍ ശാറങ്ങേട്ടനെ ക്‌ പിന്‍തുടര്‍ന്നതാവാം എന്നൂഹിച്ച്‌, നടക്കാന്‍ മടി വന്ന്‌ പാറയില്‍ കുത്തിയിരുന്ന്‌ അവള്‍ അരിച്ചാക്കിലേക്ക്‌ കൈയിട്ടു. രമേശേട്ടന്റെ നോട്ടുപുസ്‌തകം അരിയില്‍ പൂു പോയതായി സുബൈദ അറിഞ്ഞു. ഇതാ രമേശേട്ടന്റെ ജീവിതത്തിന്റെ പുസ്‌തകം അധികാരത്തിന്റെ കാന്തത്തില്‍ പറ്റിയിരിക്കുന്നു. എന്ന്‌ രമേശേട്ടന്‍ പറഞ്ഞതോര്‍ത്ത്‌ അവള്‍ സ്വയം തമാശിച്ചു. ഉള്ളിലേക്ക്‌ കഴിയുന്നത്ര കൈ തുഴഞ്ഞിട്ടും അവള്‍ക്ക്‌ നോട്ടുപുസ്‌തകം കിട്ടിയില്ല. പൊടുന്നനെയാണ്‌, കിഴക്കേ ഇല്ലത്ത്‌ വളപ്പിലെ ഗുഹയില്‍ നിന്ന ഒരു നിലവിളി ഉയര്‍ന്നത്‌. ആരാണെന്ന്‌ തെളിയുംമുമ്പ്‌ അരിച്ചാക്ക്‌ വിട്ട്‌ സുബൈദ ഗുഹയിലേക്ക്‌ ചാടിയിറങ്ങിക്കഴിഞ്ഞിരുന്നു. ഗുഹയ്‌ക്ക്‌ പുറത്ത്‌ വവ്വാലുകള്‍ കാറ്റിന്റെ ഒച്ച കേള്‍പ്പിച്ചുകൊിരുന്നു. ഗുഹയുടെ കൂര്‍ത്ത ഇരുട്ടില്‍ നിന്ന്‌ നിലവിളി മുറിഞ്ഞും ഉയര്‍ന്നും കേട്ടു. സംഭ്രമം വന്ന്‌ സുബൈദയ്‌ക്ക്‌ ഒന്ന്‌ ഒച്ചവെയ്‌ക്കാന്‍ പോലും ആയില്ല. പൊടുന്നനേ, എന്തോ വെളിപ്പാടില്‍ സുബൈദ ഗുഹയുടെ ഇരുട്ട്‌ മുറിച്ചു. സുബൈദ പേടിച്ചത്‌ തന്നെയായിരുന്നു, രമേശേട്ടന്റെ ഇരുമ്പുപൈപ്പിന്റെ ഇരുപതാമത്തെ പ്രഹരത്തില്‍ ശാറങ്ങന്‍ എന്നന്നേക്കുമായി അവസാനിച്ചിരുന്നു. സത്യം പറയില്ല, അല്ലടാ റാസ്‌കല്‍... എന്ന്‌ കൂടെക്കൂടെ അലറി, പൈപ്പ്‌ വായുവില്‍ തിരിച്ച്‌ ചുമരില്‍ നിശ്ചലമായ ശാറങ്ങനരികിലൂടെ രമേശന്‍ അങ്ങുമിങ്ങും നടന്നു. ഗുഹയിലെ ചുമര്‍ ചിത്രങ്ങളിലെ അമ്പ്‌ പിടിച്ച വേട്ടക്കാര്‍ അവനെ ഏറ്റ്‌ പറഞ്ഞു. സുബൈദയ്‌ക്ക്‌ ഏറെനേരം ഒന്നും മിാനായില്ല. പൊടുന്നനെ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഒന്നുമുര്‌ രമേശന്‍ സുബൈദയെ നോക്കി. ചാലിന്‍കരയിലെ അത്തിമരക്കൊമ്പില്‍ നഗ്നനായി കുടുങ്ങിയ അച്ഛന്‌ കീഴെ ഏങ്ങലടിച്ച അമ്മ അവന്റെ ഓര്‍മ്മയില്‍ വന്നു. പൊരിയു പൊതിഞ്ഞ കടലാസിലെ പോലീസുകാരനായി അവന്‍ അത്‌ മായ്‌ച്ചു കളഞ്ഞു. ഇതാ, ജനനം മുതല്‍ കുറ്റവാളിയുടെ മുദ്ര കുത്തപ്പെട്ടവന്റെ അമ്മ കൈകളുയര്‍ത്തി വെല്ലുവിളിക്കുന്നു- രമേശന്‍ കൂടുതല്‍ ഉന്മാദിയായി. അവന്റെ കണ്ണുകള്‍ അസാധാരണമാംവിധം വക്രിച്ചു. അട്ടഹാസത്തോടെ സുബൈദയുടെ അടുത്തേക്ക്‌ രമേശന്‍ ലാത്തി ചുഴറ്റുംനേരം, മഴയില്‍ നിന്ന്‌ രക്ഷ നേടാന്‍ തിരിച്ച്‌ വന്ന വവ്വാലുകള്‍ അവന്റെ കൊലച്ചിരിയുമെടുത്ത്‌ കാലങ്ങള്‍ക്കപ്പുറത്തേക്ക്‌ ചിറകടിച്ചു.

2 comments:

എന്‍.ബി.സുരേഷ് said...

ഷാജീ, നിന്റെ കഥകളിലെ ജീവിതത്തിന്റെ ചിഹ്നങ്ങൾ എല്ലാം ഇതിലുമുണ്ട്. പരാജയപ്പെടുന്ന മനുഷ്യർ, പട്ടിണിയുടെ തീക്ഷ്ണമായ മണം, ഓർമ്മകളിൽ കുരുങ്ങിക്കിടന്നു പിടയുന്ന അവസ്ഥകൾ, കണ്ണീരുപൊടിയുമ്പോഴെല്ലാം ഓടിയെത്തുന്ന മഴകൾ,സ്നേഹത്തിന്റെ നിസ്വാർത്ഥമായ കൊടുക്കവാങ്ങലുകൾ, കാലങ്ങൾ കൂടിക്കുഴഞ്ഞ് ജീവിതം കലങ്ങിമറിയുന്നത് അങ്ങനെ യെല്ലാം, ചെടിയുടെ രൂപത്തിലെൺകിലും കമ്മ്യൂണിസവുമുണ്ട്.ഇറാക്കും രമേശന്റെ അഛന്റെ ജീവിതവും കൂട്ടിക്കലർത്തുന്ന രാഷ്ട്രീയമുണ്ട്,
പഞ്ചതന്ത്രം കഥ, ഈശ്വരന്റെ തുപ്പൽ, എന്നീ കഥകളിലെ പരാജയപ്പെട്ട മനുഷ്യരെ ഓർമ്മിപ്പിക്കുന്നു കഥയിലെ അഛൻ. കുട്ടികളുടെ ലോകം എത്രമാത്രം കാരുണ്യം ആവശ്യപ്പെടുന്നുണ്ട് എന്നും നാം ചിന്തിച്ചു പോവും. ടൈപ്പിംഗ് തെറ്റുകൾ വായനയെ തടസ്സപ്പെടുത്തുന്നു. ഖണ്ഡിക തിരിക്കാമായിരുന്നു.

vyga said...

nannayittundu etta...

Post a Comment