പ്രവാസം

ഋതുക്കൾ മറന്നുപോയ
താഴ്വാരങ്ങളിലാണു
ഓരോ പ്രവാസിയുടെ വീടും
പൂക്കളില്ലാത്ത ഉദ്യാനങ്ങളിൽ
അവരുടെ മക്കൾ
പറന്നു നടക്കുന്നുണ്ടാവും

പാവടക്കു നീളം വെക്കുന്നതു
മാത്രമറിയുന്നവർ
ഷോപ്പിംങ്ങ് മാളുകളിൽ
പുത്തനുടുപ്പുകൾ
തിരഞ്ഞു നടക്കുന്നു

ഓരോവിളിയിലും
പ്രണയം പ്രാർത്ഥിക്കുമ്പോലെ
പറയും
ജീവിതത്തെ കൂട്ടി തിരികേ വരാൻ,

കണക്കിൽ പിഴച്ചവർ
ഇന്നലകളെ പഴിച്ച്
ശലഭങ്ങളെ സ്വപ്നം കണ്ടുറങ്ങും

നിറങ്ങളൊക്കെ കറുത്തുപോകുമ്പോൾ
ശലഭങ്ങൾ പറന്നുപോകുമ്പോൾ
വീടകങ്ങളിലേക്കു തിരിച്ചെത്തുന്നു

എണ്ണയില്ലാതെ കത്തിതീർന്നൊരു
വിളക്കുപോലെ
ഇരുട്ടുപുതച്ചുറങ്ങിപ്പോയ
ജീവിതം
അവരോഹണക്രമത്തിലെണ്ണിത്തീർന്നുപോയ
സംഖ്യയല്ലേ
പ്രണയമെന്നു ചോദിക്കും

2 comments:

Muyyam Rajan said...

Very good

മഴക്കിളി said...

ഈ കവിത വായിച്ച് കമന്റിടാതെ പോകാന്‍ എനിക്കാവുന്നില്ല..
"ഋതുക്കൾ മറന്നുപോയ
താഴ്വാരങ്ങളിലാണു
ഓരോ പ്രവാസിയുടെ വീടും....
ഈ വരികളില്‍ തന്നെ കുറേ സമയം നിന്നുപോയി......

“ഓരോവിളിയിലും
പ്രണയം പ്രാർത്ഥിക്കുമ്പോലെ
പറയും
ജീവിതത്തെ കൂട്ടി തിരികേ വരാൻ...


മനോഹരമായ കവിത സമ്മാനിച്ചതില്‍ സന്തോഷമുണ്ട്..

Post a Comment