തിരശ്ശീലയിലേക്ക്
ഒരു തിരവന്നുപോയി
രണ്ടു ശവങ്ങള് തെളിഞ്ഞു
പുരുഷനും സ്ത്രീയും
മൂത്രപ്പുരകള്‍ പോലെ
കൃത്യ അകലത്തില്‍
കുത്തഴിഞ്ഞിരുന്നില്ല രണ്ടുപേരുടെയും
ഇതെങ്ങനെ സാ... എന്ന് കാണികള്‍
കാര്യായ്ട്ട് ഒന്നും കാണിച്ചില്ല
തൊടാതെ കിടക്ക് ഹമുക്കുകളെ
എന്നൊരു തിരവന്നു പറഞ്ഞു
എല്ലാമലയാളി കാണികളും
ഒളിക്കുവാന്‍ ഞണ്ടിന്‍മാളം തേടുന്നു
എല്ലാ ചരിഞ്ഞുകിടക്കുന്ന തോണികളിലും
കറുത്തമ്മയും പരീക്കുട്ടിയുമാണെന്ന് നിശ്വസിക്കുന്നു.
4 comments:
അതെ നമ്മുടെ നിഷ്കളങ്കതകളുടെ ഇടങ്ങളൊക്കെ എത്ര പെട്ടന്നാണ് ന്യായമായും സംശയിക്കപ്പെടാവുന്ന, ദുരൂഹതകളുള്ള, ചുണ്ടിൽ ഗൂഡമായ ഒരു അശ്ലീലച്ചിരി പൊടിപ്പിക്കുന്ന ഇടങ്ങളായി മാറിയത്.
മലയാളികളുടെ മനസ്സ് തീർച്ചയായും അരങ്ങേറിപ്പോയ, പൊയ്ക്കൊണ്ടിരിക്കുന്ന, പോകാവുന്ന,സുരതകാലങ്ങൾ ആലപിക്കുന്ന തന്ത്രീവാദ്യമാകുന്നു.
ഹായ്
കൊളളാം
മലയാളിയുടെ വിശ്വാസം തുടച്ചു മാറ്റാന്‍ ഈ കവിതയ്ക്ക് ആവുമോ?
കണ്ടറിയണം.
ഹ... ഹ... നന്നായിരിക്കുന്നു ..
Post a Comment