ടി ആര്‍ ശ്രീനിവാസ് ഏതു കാലത്തെ കവി?

ആധുനികതയുടെ കാലത്ത് കവിതകളെഴുതുകയും പില്‍ക്കാലത്ത് വിസ്മൃതിയിലാഴുകയും ചെയ്ത ടി.ആര്‍ ശ്രീനിവാസ് എന്ന കവിയുടെ കവിതകള്‍ ഏറ്റവും പുതിയ ചെറുപ്പക്കാര്‍   എഴുതുന്ന അയവും വേഗവുമുള്ള കവിതകളായിത്തീര്‍ന്നതെങ്ങനെ?കവിതയുടെ ഈ ഗുണങ്ങളാവുമോ ആധുനികതയുടെ കാലത്ത് കവി എന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധ അദ്ദേഹത്തിനു ലഭിക്കാഞ്ഞതിനു കാരണം?ഇക്കാലത്ത് കവിതയെഴുതുന്ന പലരും ഈ പേരു തന്നെ കേട്ടുകാണില്ല.ആധുനികതയുടെ വമ്പന്‍ തിരമാലകള്‍ നോക്കിനിന്നപ്പോള്‍ ഇങ്ങനെ എത്ര മൌലികശബ്ദമുള്ള കവികളെ നാം കേള്‍ക്കാതെപോയിട്ടുണ്ടാവണം? ടി.ആര്‍ ശ്രീനിവാസ് എന്ന കവിയുടെ നാല് കവിതകള്‍  കവി പി രാമന്‍ അവതരിപ്പിക്കുന്നു.കവിതയുടെ ഈ വീണ്ടെടുപ്പിനോട് വായനക്കാര്‍ പ്രതികരിക്കുമെന്ന് കരുതുന്നു.      

1 comment:

എസ് കെ ജയദേവന്‍ said...

കവിതകള്‍ ഇഷ്ടപ്പെട്ടു....ആശംസകള്‍...skjayadevan.blogspot.com(കാല്‍നടക്കാരന്‍)

Post a Comment