കന്നഡ കവിത
അകന്നു പോയ്ക്കഴിഞ്ഞ ഒരു മേഘം
വിഴുങ്ങുവാനടുക്കുന്ന മറ്റൊന്ന്
ഇവയ്ക്കിടയില്‍ ചന്ദ്രകലിക;
അതു നിഴലിച്ചൂ
രണ്ടു ഓളങ്ങള്‍ക്കിടയില്‍
തടാകത്തിലെ തെളിനീരില്‍.
കാറ്റിന്‍റെ അലര്‍ച്ച നിലച്ചതിനു ശേഷം
നിശ്ശബ്ദതയില്‍
വിദൂരതയില്‍നിന്ന്‍
*ഓലഗയുടെ സംഗീതം.
വീണ്ടുമൊരിക്കല്‍ കാറ്റ് അലറിവിളിച്ചു
ചന്ദ്രപ്രതിബിംബം ചിതറിപ്പോയി
ചന്ദ്രക്കലയെ മേഘം വിഴുങ്ങിക്കളഞ്ഞു
ഓലഗയുടെ സംഗീതം മരിച്ചുവീണു.
ഇപ്പോള്‍
ചന്ദ്രികാചര്‍ച്ചിത നിശയില്‍ എല്ലാം ശാന്തമെന്ന്
നിങ്ങള്‍ പറയുമ്പോള്‍
എനിക്ക് നിങ്ങളെയെങ്ങനെ വിശ്വസിക്കുവാന്‍ കഴിയും?
*ഒരു സുഷിരവാദ്യം
മൊഴിമാറ്റം ഫാസില്‍
2 comments:
അതെ നാം മയങ്ങിപ്പോകുന്ന ഈ പരമ്പരാഗത ശാന്തത ഉണ്ടല്ലോ. എത്രയോ കാലമായി നമ്മെ കബളിപ്പിച്ചു കൊണ്ടിരുന്നത് അതു തന്നെ. നല്ല മൊഴിമാറ്റം.
പെയ്യുന്ന നിലാവുകള്‍ക്കപ്പുറത്ത് ചിതറിപ്പോകുന്ന ചന്ദ്രമുഖങ്ങളുണ്ട്.
ശിവപ്രകാശ് എപ്പോഴും സൂക്ഷിക്കുന്നു ഒരു കനല്‍.
പരിഭാഷയും നന്നായി, ഫാസില്‍.
സ്നേഹം,
ഫൈസല്‍
Post a Comment