അതുണ്ടെന്നൊരു രഹസ്യം / ശാസ്തൃശര്‍മ്മന്‍


മേഘങ്ങള്‍ക്കുള്ളില്‍
ഒളിയുകയും തെളിയുകയും ചെയ്യുന്ന വെയിലിന്റെയോ
പൂക്കള്‍ ചൂടി ഇലകൊഴിക്കുകയും
ഇലകള്‍ ചൂടി പൂകൊഴിക്കുകയും ചെയ്യുന്ന
ഭൂമിയുടേയോ നിറം
കരയിലേക്ക് കയറുകയും ഇറങ്ങുകയും
ചെയ്യുന്ന കടലിന്റെയോ
കവരങ്ങളായി പിരിഞ്ഞുപിരിഞ്ഞ്പടരുന്ന
ശിലാന്തരാളങ്ങളിലെ ഇരുട്ടിന്റെയോ രൂപം
ഇരുട്ടില്‍ ഏറെക്കിടന്ന്
എഴുന്നേറ്റുപോയ മൃഗത്തിന്റെയോ
കടല്‍പ്പാറകളില്‍ ചിറകറ്റുവീഴുന്ന
തൂവല്‍ച്ചീളുകളുടേയോ ഗന്ധം
-എന്തെന്ന് പറയാനാവില്ല.
തിരപ്പുറത്തും
മഴച്ചാറ്റലിനകത്തും
കാറ്റിന്റെ ചുരുളന്‍ കൊടുമുടിക്കുമുകളിലും
അതുണ്ടെന്നൊരു രഹസ്യം മാത്രം അറിയാം.

11 comments:

Cibu C J (സിബു) said...

കവിയെ പറ്റി വിവരങ്ങൾ എന്തെങ്കിലും?

Kalavallabhan said...

അതുണ്ടെന്നൊരു രഹസ്യം മാത്രം അറിയാം

വിഷ്ണു പ്രസാദ് said...

എ ശാസ്തൃശര്‍മ്മന്‍ അധ്യാപകനും കവിയും ചിത്രകാരനുമാണ്.പട്ടാമ്പിക്കടുത്തുള്ള കിഴായൂരില്‍ താമസിക്കുന്നു.ജലച്ചായം എന്ന പേരില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കൂടുതല്‍ കവിതകള്‍ ഇവിടെ വായിക്കാം:  

Ranjith chemmad / ചെമ്മാടൻ said...

ഇതാണൊരു നല്ല കവിതയുടെ രഹസ്യം..!

naakila said...

എന്തെന്നു പറയാനാവാത്തൊരനുഭൂതി
നല്ല കവിത

Unknown said...

എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

കൊള്ളാം. നല്ല കവിത.

Dileep said...

നന്നായിരിക്കുന്നു ....നല്ല കവിത ..

Unknown said...

എന്തെന്ന് പറയാനാവില്ല.....അതുണ്ടെന്നൊരു രഹസ്യം

ചിത്ര said...

നല്ല കവിത..

കെ ജയാനന്ദന്‍ said...

നല്ല കവിത
ഓണാശംസകള്‍...

അഷ്‌റഫ്‌ ജി കാളത്തോട് said...

നല്ല കവിത

Post a Comment