രാമ..രഘുരാമാ..! /ടി.എ ശശി

ചുളിവുകളറ്റ ഇളകാത്ത
തേച്ചെടുത്ത വായു നിറഞ്ഞ
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ
രുചികളുടേയും
നിറങ്ങളുടേയും
ഗന്ധങ്ങളുടേയും
പൂര്‍ണ്ണസ്വാതന്ത്ര്യത്തിലൂടെ
നടന്നും ഉരുട്ടിയും
നേരം പോക്കുമ്പോള്‍
കണ്ടു മുട്ടുന്നു നമ്മള്‍.

സ്ഫടികമായ് മിനുങ്ങുന്നു
നിന്നിണതന്‍ മുഖം
മകനൊ നിന്നും നടന്നും
മൊബൈലില്‍ കളിയോടു കളി
മകള്‍ ശാസ്ത്രഞ്ജയെപ്പോലെ
ചിന്തിച്ച്.

നീയോ കണ്ട മാത്രയില്‍
ചിരിയോടു ചിരി
ഒരു കാടിന്‍ നിശ്ശബ്ദത
നെനഞ്ചിലുണ്ടായിരുന്നവന്‍
ഒരു വാക്കുതിരും മുന്‍പെ
എന്തൊരു ചിരി
പിരിയാന്‍ നേരവും 
രാമ..രഘുരാമാ
എന്തൊരു ചിരി..!

9 comments:

naakila said...

പ്രിയ ശശീ
വളരെ നല്ല കവിത
ശശിയുടെ മറ്റുകവിതകളില്‍ നിന്ന്
വ്യത്യസ്തം എന്നു പറയട്ടെ

t.a.sasi said...

'പൂര്‍ണ്ണസ്വാതന്ത്ര്യത്തിലൂടെ'
ഇതിലെന്തു തെറ്റാണ്‌ സോണാജി?

ഗീത രാജന്‍ said...

ശശി
നന്നായീ കവിത

Raghunath.O said...

നീയോ കണ്ട മാത്രയില്‍
ചിരിയോടു ചിരി
ഒരു കാടിന്‍ നിശ്ശബ്ദത
നെനഞ്ചിലുണ്ടായിരുന്നവന്‍
ഒരു വാക്കുതിരും മുന്‍പെ
എന്തൊരു ചിരി
പിരിയാന്‍ നേരവും
രാമ..രഘുരാമാ
എന്തൊരു ചിരി..! nice.....

Dileep said...

എന്നെ നിനക്കല്ലേ അറിയൂ ............ നല്ല കവിത ..

APARAJITHO said...

ഇതു കൊള്ളാം‌

ഏറനാടന്‍ said...

തലമുറകള്‍ തന്‍ അന്തരം. ഇതാണോ കവിതയുടെ കാതല്‍?

Sureshkumar Punjhayil said...

Rama Rama Hare Rama...!

Manoharam, Ashamsakal...!!!

Echmukutty said...

ഇഷ്ടമായി കവിത.
ആശംസകൾ.

Post a Comment